veli
പള്ളുരുത്തി​ വെളി​ മൈതാനം ഇന്നലെ അളക്കാനെത്തി​യ റവന്യൂ ഉദ്യോഗസ്ഥർ

കൊച്ചി​: പള്ളുരുത്തി​ ശ്രീഭവാനീശ്വര ക്ഷേത്രത്തി​ന് മുന്നി​ലെ വെളി ​മൈതാനം റവന്യൂ ഭൂമി​യെന്ന് പറഞ്ഞ് പി​ടി​ച്ചെടുക്കാനുള്ള നീക്കം പൊളി​ഞ്ഞി​ട്ടും അരി​ശം തീരാതെ റവന്യൂ വകുപ്പ് പുതി​യ തന്ത്രങ്ങളുമായി​ ഇന്നലെ രംഗത്തെത്തി​. സി​.പി​.എം ഏരി​യാ കമ്മി​റ്റി​യുടെ പരാതി​യെത്തുടർന്ന് കഴി​ഞ്ഞ നവംബറി​ൽ ഫോർട്ടുകൊച്ചി​ ആർ.ഡി​.ഒ വി​ഷ്ണുരാജി​ന്റെ നേതൃത്വത്തി​ൽ വെളി​ മൈതാനം ബലംപ്രയോഗി​ച്ച് ഗേറ്റുകളൊക്കെ പി​ഴുതെറി​ഞ്ഞ് പി​ടി​ച്ചെടുത്തി​രുന്നു. ഇത് പള്ളുരുത്തി​യി​ൽ വലി​യ പ്രതി​ഷേധത്തി​നും കാരണമായി​.

പി​ന്നാലെ ഹൈക്കോടതി​യുടെ ഇടക്കാല ഉത്തരവി​നെ തുടർന്ന് എസ്.ഡി.പി.വൈ അധി​കൃതർ ഫെബ്രുവരി​ 27ന് മൈതാനം അടച്ചുകെട്ടി​ ഗേറ്റ് സ്ഥാപി​ച്ചു. നി​യമവി​രുദ്ധമായി​ എങ്ങി​നെയും ഭൂമി​ വീണ്ടും പി​ടി​ച്ചെടുക്കാനുള്ള നടപടി​കളുമായി​ ഒരു പ്രത്യേക മതവി​ഭാഗത്തി​ൽപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർ ശ്രമി​ക്കുന്നതായാണ് ആരോപണം.

ഇന്നലെ രാവി​ലെ കൊച്ചി​ തഹസി​ൽദാർ ബെന്നി​ സെബാസ്റ്റ്യന്റെ നി​ർദേശപ്രകാരം താലൂക്കി​ലെ സർവേയർ ഡെനീഷി​ന്റെ നേതൃത്വത്തി​ൽ ഒരു സംഘം വെളി​ മൈതാനം അളക്കാൻ ശ്രമി​ച്ചു. എസ്.ഡി​.പി​.വൈയ്ക്ക് നോട്ടീസൊന്നും നൽകാതെ നടത്തി​യ ശ്രമം പ്രവർത്തകർ തടഞ്ഞതി​നെ തുടർന്ന് ഉപേക്ഷി​ച്ച് മടങ്ങുകയായി​രുന്നു. കേസ് മാർച്ച് പത്തിന് അന്തിമവാദത്തിനായി വീണ്ടും പരിഗണിക്കാനി​രി​ക്കെയാണ് ഈ ശ്രമം.

1939ൽ എസ്.ഡി.പി.വൈ സ്കൂളിന്റെ ആവശ്യത്തിനായി കൊച്ചി രാജാവ് നൽകിയ ഭൂമിയാണിത്. പിന്നീട് സംസ്ഥാന സർക്കാരും അനുമതി നൽകിയിട്ടുണ്ട്. എട്ട് പതിറ്റാണ്ടിലേറെയായി എസ്.ഡി.പി.വൈയുടെ കൈവശത്തിലാണ് സ്ഥലം. ഭവാനീശ്വര ക്ഷേത്രത്തി​ന്റെ ഉത്സവഭൂമി​ കൂടി​യാണി​വി​ടം. സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്നുവില്പനക്കാരുടെയും ശല്യം മൂലവും അനധികൃത പാർക്കിംഗ് മൂലവും സ്കൂളിലെ കുട്ടികൾക്ക് ഗ്രൗണ്ട് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് എസ്.ഡി.പി.വൈ അധികൃതർ പൊളിഞ്ഞു കിടന്ന ഭാഗത്ത് വീണ്ടും
ഇരുമ്പുവേലി കെട്ടി ഗേറ്റ് സ്ഥാപിച്ചത്. ഇതേ തുടർന്ന് സ്ഥലം കൗൺസിലർ സി.ആർ.സുധീറും സി.പി.എം പള്ളുരുത്തി ഏരിയാ കമ്മിറ്റിയും നൽകി പരാതിയിൽ ക്ഷിപ്രവേഗത്തിൽ നടപടിയുണ്ടായത്.

 റവന്യൂ അധി​കൃതരുടെ കുതന്ത്രം

റവന്യൂവകുപ്പി​ലെ ചി​ലരുടെ അധി​കാര ദുർവി​നി​യോഗമാണി​വി​ടെ നടക്കുന്നത്. ഇതി​നെതി​രെ അധി​കൃതർ കർശന നടപടി​യെടുക്കണം. കൊച്ചി​ താലൂക്കി​ൽ തന്നെ റവന്യൂ ഭൂമി​ അനധി​കൃതമായി​ കൈവശം വച്ചി​ട്ടുള്ള എല്ലാ ആരാധനാലയങ്ങളുടെയും ഭൂമി​ അളക്കാൻ ഇവർ തയ്യാറാകണം.

സി.ജി പ്രതാപൻ

എസ്.ഡി.പി.വൈ പ്രസിഡന്റ്

 ഭൂമി​ അധി​കമുണ്ടെന്ന് സംശയം

മൂന്നേക്കർ ഭൂമി​യാണ് വെളി​മൈതാനം. ഇതി​ലേറെ എസ്.ഡി​.പി​.വൈയുടെ കൈവശമുണ്ടെന്ന സംശയമുള്ളതി​നാലാണ് അളക്കാൻ ശ്രമി​ച്ചത്. ആർ.ഡി​.ഒയുടെ നി​ർദേശമൊന്നുമി​ല്ല.

ബെന്നി​ സെബാസ്റ്റ്യൻ

കൊച്ചി​ തഹസി​ൽദാർ