ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയിലെ പുസ്തകസന്ധ്യ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്കായി പുസ്തക പ്രദർശനം സംഘടിപ്പിച്ചിട്ടുളളത്.

അംഗത്വ കാമ്പയിനും വരിസംഖ്യ കുടിശിക ഒറ്റത്തവണയായി തീർപ്പാക്കുന്നതിൽ ഇളവും മാർച്ച 15 വരെ നൽകും. ആവശ്യപ്പെടുന്നവർക്ക് വീടുകളിൽ പുസ്തകം എത്തിച്ച് നൽകും. 17 വയസു വരെയുളള കുട്ടികൾക്ക് അംഗത്വം സൗജന്യമായിരിക്കും. ലൈബ്രറി കൗൺസിൽ നടത്തിയ വായനാ മത്സരത്തിൽ താലൂക്കിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അഭയ് കൃഷ്ണയ്ക്ക് ഉപഹാരം നൽകി. പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ്. അജിതൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.എം. അയൂബ് നന്ദിയും പറഞ്ഞു.