കാലടി : ശ്രീരാമകൃഷ്ണ ദേവന്റെ 187ാമത് ജന്മദിനം കാലടി ശ്രീരാമകൃഷ്ണാശ്രമത്തിൽ ആഘോഷിച്ചു. ആശ്രമത്തിന്റെ സർവ്വമത ക്ഷേത്രത്തിൽ മംഗളാരതി, വേദപാരായണം,വിശേഷാൽ പൂജ,ഹോമം സ്വാമി അക്ഷയാത്മാനന്ദയുടെ പ്രഭാഷണം,ഭജൻ,പ്രസാദവിതരണം എന്നിവ നടന്നു. മയിൽവാഹനനായി ശ്രീരാമകൃഷ്ണദേവനെ അണിയിച്ചൊരുക്കി നടത്തിയ വിശേഷാൽ ആരതി എന്നിവ നടത്തി. ഹോമാഗ്നിയിൽ ഭക്തജനങ്ങളെ മന്ത്രം ചൊല്ലിച്ച് നെയ്യിൽ കുതിർത്ത കൂവളത്തില ദുഃഖനിവാരണത്തിനായി സമർപ്പിച്ചു. ആശ്രാം അദ്ധ്യക്ഷൻ സ്വാമി ശ്രീവിദ്യാനന്ദ, സ്വാമി ഈശാനന്ദ, സ്വാമി ബ്രഹ്മപരാനന്ദ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.