medical

കൊച്ചി:എറണാകുളം മെഡിക്കൽ കോളേജിലെ നിയമനത്തിൽ വിദേശ ബിരുദധാരികളെ ഒഴിവാക്കിയത് വിവാദമായതോടെ ക്ളെറിക്കൽ പിഴവെന്ന് തിരുത്തി അധികൃതർ. നിയമനത്തിന് അപേക്ഷ ക്ഷണിച്ചതിലാണ് ഇന്ത്യയിൽ പഠിച്ചവർക്ക് മാത്രമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത്.

ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് ഇന്നലെയായിരുന്നു അഭിമുഖം. എം.ബി.ബി.എസും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമായിരുന്നു യോഗ്യത. കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനമാണ് നൽകുന്നത്.

അഭിമുഖം സംബന്ധിച്ച വിജ്ഞാപനത്തിലാണ് ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് വിജയിച്ച ഇന്ത്യൻ പൗരന്മാർക്ക് നിയമനം പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന വ്യവസ്ഥ. വിദേശത്ത് മെഡിക്കൽ ബിരുദം നേടിയവരുടെ രക്ഷിതാക്കളുടെ സംഘടന ഇതിനെതിരെ രംഗത്തുവന്നിരുന്നു.

വിദേശത്ത് പഠിച്ചവരെ ഒഴിവാക്കിയതല്ലെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. കലാകേശവൻ കേരളകൗമുദിയോ‌ട് പ്രതികരിച്ചു. ഇന്ത്യയിലെ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തവരാകണമെന്ന വ്യവസ്ഥ തയ്യാറാക്കിയപ്പോൾ സംഭവിച്ച ക്ളെറിക്കൽ പിഴവാണ്. രജിസ്ട്രേഷനുള്ളവരെ പരിഗണിക്കുമെന്ന് അവർ പറഞ്ഞു.

51​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​മ​ല​യാ​ളി​ക​ളു​ടെ​ ​മെ​ഡി​ക്ക​ൽ​ ​പ​ഠ​നം

എം.​എ​ച്ച്.​ ​വി​ഷ്‌​ണു

തി​രു​വ​ന​ന്ത​പു​രം​:​അ​ൻ​പ​ത്തി​യൊ​ന്ന് ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഓ​രോ​ ​വ​ർ​ഷ​വും​ ​എം.​ബി.​ബി.​എ​സ് ​പ​ഠ​ന​ത്തി​ന് ​പോ​കു​ന്ന​ത്.
അ​യ​ൽ​രാ​ജ്യ​മാ​യ​ ​നേ​പ്പാ​ൾ​ ​മു​ത​ൽ​ ​ഒ​ന്ന​ര​ ​ല​ക്ഷം​ ​മാ​ത്രം​ ​ജ​ന​സം​ഖ്യ​യു​ള്ള​ ​ക​രീ​ബി​യ​ൻ​ ​ക​ട​ലി​ലെ​ ​ക്യു​റാ​സാ​വോ​ ​ദ്വീ​പു​വ​രെ​ ​ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.​ ​കേ​ര​ള​ത്തി​ലെ​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ആ​കെ​യു​ള്ള​ ​സീ​റ്റ് 1455​ ​മാ​ത്രം.
കേ​ര​ള​ത്തി​ലാ​കെ​യു​ള്ള​ത് 4100​സീ​റ്റാ​ണ്.​ ​ഇ​തി​നേ​ക്കാ​ൾ​ ​കൂ​ടു​ത​ലു​ണ്ട് ​വി​ദേ​ശ​ത്ത് ​എം.​ബി.​ബി.​എ​സ് ​പ​ഠ​നം​ ​ന​ട​ത്തു​ന്ന​ ​മ​ല​യാ​ളി​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​എ​ണ്ണം.​ ​ചൈ​ന​യി​ൽ​ ​മാ​ത്രം​ ​മൂ​വാ​യി​രം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ഠി​ക്കു​ന്നു​ണ്ട്.​ ​യു​ക്രെ​യി​നി​ൽ​ ​പ​ഠി​ക്കു​ന്ന​ത് 2320​മ​ല​യാ​ളി​ക​ളാ​ണ്.
എ​ന്നാ​ൽ,​ ​നോ​ർ​ക്ക​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​വി​ദേ​ശ​ത്ത് ​പ​ഠ​നം​ ​ന​ട​ത്തു​ന്ന​ത് 1423​ ​പേ​ർ​ ​മാ​ത്ര​മാ​ണ്.​ ​ഇ​തി​ൽ​ ​യു​ക്രെ​യി​നി​ലു​ള്ള​വ​ർ​ 163​പേ​ർ​ ​മാ​ത്രം.​ ​അ​തും​ ​കൊ​വി​ഡ് ​ക​ണ​ക്കി​ലെ​ടു​ത്ത് 2020​ ​ഏ​പ്രി​ൽ16​ ​മു​ത​ൽ​ ​ശേ​ഖ​രി​ച്ച​ ​ക​ണ​ക്കാ​ണ്.​ ​ഇ​ന്ത്യ​യ്ക്ക് ​എം​ബ​സി​ ​ഇ​ല്ലാ​ത്ത​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും​ ​കു​ട്ടി​ക​ൾ​ ​പോ​യി​ട്ടു​ണ്ട്.
അ​നൗ​ദ്യോ​ഗി​ക​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​പ്ര​തി​വ​ർ​ഷം​ 45,000​കോ​ടി​ ​രൂ​പ​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​വി​ദേ​ശ​പ​ഠ​ന​ത്തി​ന് ​ഫീ​സാ​യി​ ​പു​റ​ത്തേ​ക്ക് ​പോ​കു​ന്നു.

88,120:
ഇ​ന്ത്യ​യി​ലെ
എം.​ബി.​ബി.​എ​സ്
സീ​​​റ്റു​കൾ

4100:
കേ​ര​ള​ത്തി​ലെ
സീ​റ്റു​കൾ

51​രാ​ജ്യ​ങ്ങ​ളും
നോ​ർ​ക്ക​യി​ലെ​ ​ക​ണ​ക്കും
-​-​-​-​-​-​-​-​-​-​-​-​-​-​-​-​--
ചൈ​ന............................250
കാ​ന​ഡ...........................170
യു​ക്രെ​യി​ൻ....................163
ബ്രി​ട്ട​ൺ...........................103
മോ​ൾ​ഡോ​വ...................81
യു.​എ.​ഇ...........................78
ഫി​ലി​പ്പൈ​ൻ​സ്................61
റ​ഷ്യ....................................57
ജോ​ർ​ജ്ജി​യ......................57
അ​മേ​രി​ക്ക........................41
ജ​ർ​മ്മ​നി............................37
കി​ർ​ഗി​സ്ഥാ​ൻ..................29
ന്യൂ​സി​ലാ​ൻ​ഡ്................26
ആ​സ്ട്രേ​ലി​യ....................25
സൗ​ദി​അ​റേ​ബ്യ..............20
അ​ർ​മേ​നി​യ......................18
ഇ​റ്റ​ലി................................16
ബെ​ല​റൂ​സ്........................16
ഖ​ത്ത​ർ............................15
അ​സ​ർ​ബൈ​ജാ​ൻ..........13
കു​വൈ​റ്റ്..........................13
ഫ്രാ​ൻ​സ്............................12
മ​ലേ​ഷ്യ..............................12
ഒ​മാ​ൻ..............................12
ലാ​ത്‌​വി​യ...........................9
അ​യ​ർ​ലാ​ൻ​ഡ്...................9
ക​സാ​ഖി​സ്ഥാ​ൻ................8
ബ​ൾ​ഗേ​റി​യ........................8
ത​ജ​കി​സ്ഥാ​ൻ.....................8
സിം​ഗ​പ്പൂ​ർ...........................7
പോ​ള​ണ്ട്.............................7
നെ​ത​ർ​ലാ​ൻ​ഡ്സ്............6
ചെ​ക്ക് ​റി​പ്പ​ബ്ലി​ക്.................3
മാ​ൾ​ട്ട.................................3
സ്പെ​യി​ൻ..........................3
ബെ​ഹ​റി​ൻ.........................3
ബം​ഗ്ലാ​ദേ​ശ്........................3
ബെ​ൽ​ജി​യം........................2
സ്വീ​ഡ​ൻ...........................2
ഹം​ഗ​റി...............................2
ഐ​സ്‌​ലാ​ൻ​ഡ്..................2
ലി​ത്‌​വാ​നി​യ......................2
മെ​ക്സി​ക്കോ........................2
റൊ​മാ​നി​യ......................2
ഇ​ന്തോ​നേ​ഷ്യ....................1
ക്യു​റാ​സാ​വോ​ ​ദ്വീ​പ്...........1
ഹോ​ങ്കോം​ഗ്......................1
മൗ​റീ​ഷ്യ​സ്.........................1
നേ​പ്പാ​ൾ.............................1
നോ​ർ​വേ...........................1
സ്ലോ​വാ​ക്യ......................1