sndp

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ കീഴിലുള്ള ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിലെ കുഭപ്പൂയ മഹോത്സവം നാളെ (07) മുതൽ 14 വരെ നടക്കുമെന്ന് യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ, വൈസ് പ്രസിഡന്റ് പി.എൻ.പ്രഭ, സെക്രട്ടറി ഇൻ ചാർജ്ജ് അഡ്വ.എ.കെ.അനിൽകുമാർ, ക്ഷേത്ര കമ്മിറ്റി കൺവീനർ പി.വി.അശോകൻ എന്നിവർ പറഞ്ഞു.  ഒന്നാം ദിവസം രാവിലെ 5.05ന് നിർമ്മാല്യ ദർശനം, 5.15ന് അഭിഷേകം, 5.30ന് ഗണപതി ഹോമം, 6ന് ക്ഷേത്ര ഗോപുര ശുദ്ധക്രിയകൾ, 8ന് പഞ്ചവിംശതി, 9ന് ഉച്ചപൂജ, 10.20നും 11നും മദ്ധ്യേ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രികളിടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, വൈകിട്ട് 6.30ന് ദീപാരാധന ,ദീപകാഴ്ച, രാത്രി 8ന് അത്താഴപൂജ , ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്.

 രണ്ടാം ദിവസം രാവിലെ 8ന് പന്തീരടി, 10.30ന് ഷഷ്ഠിപൂജ.  മൂന്നാം ദിവസം രാത്രി 7ന് വിശേഷാൽ സമൂഹ ഭഗവതി സേവ  നാലാം ദിവസം പൂജകൾ പതിവുപോല.  അഞ്ചാംദിവസം രാവിലെ 9ന് വിശേഷാൽ മഹാ ഗുരുപൂജ, വൈകിട്ട് 5ന് വലിയകാണിക്ക, രാത്രി 7ന് പൂമൂടൽ, 8.30ന് ട്രാക്ക് ഗാനമേള.  ആറാംദിവസം വൈകിട്ട് 5ന് കാവടി ഘോഷയാത്ര, രാത്രി 8.30ന് കൊച്ചിൻ മൻസൂർ അവതരിപ്പിക്കുന്ന സ്മൃതിലയം ഗാനസന്ധ്യ.  എഴാം ദിവസം രാവിലെ 10.30ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ഷേത്ര ഗോപുര സമർപ്പണം നടത്തും. വൈകിട്ട് 5ന് നാഗസ്വരം, പഞ്ചാരിമേളം എന്നിവയുടെ അകമ്പടിയോടെ പകൽപൂരം,രാത്രി 9ന് പള്ളി വേട്ട, പള്ളി നിദ്ര.  എട്ടാം ദിവസം ആറാട്ട് മഹോത്സവം. വൈകിട്ട് 5ന് ആറാട്ട് പുറപ്പാട്, 6ന് ത്രിവേണസംഗമത്തിൽ ഭഗവാന്റെ തിരു ആറാട്ട്, 6.30ന് ആറാട്ട് തിരിച്ചെഴുന്നിള്ളിക്കൽ പൂജ, രാത്രി 7ന് ആറാട്ട് ബലി, തുടർന്ന് ദീപാരാധനയ്ക്കുശേഷം മംഗളപൂജയോടെ മഹോത്സവം സമാപിക്കും. ചെർപ്പുളശ്ശേരി അയ്യപ്പൻ ഭഗവാന്റെ തിടമ്പേറ്റും.