ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ 5.40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ദാറുസ്സലാം ടി.കെ. മുഹമ്മദ് സാഹിബ് റോഡ് ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. മുഹമ്മദ് ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീല ജോസ്, അംഗങ്ങളായ പി.എസ്. യൂസഫ്, പി.വി. വിനീഷ്, ലൈല അബ്ദുൾ ഖാദർ, സബിത സുബൈർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.കെ. ജമാൽ, കെ.കെ. രാജു, സലീം തച്ചവളളത്ത് എന്നിവർ സംസാരിച്ചു.