അങ്കമാലി :പ്രശസ്ത എഴുത്തുകാരൻ ജേക്കബ്ബ് നായത്തോട് രചിച്ച സിന്ധു നദിയുടെ തീരങ്ങളിൽ എന്ന നോവലിനെക്കുറിച്ച് അങ്കമാലി സി.എസ്.എ ലൈബ്രറി ചർച്ച സംഘടിപ്പിക്കുന്നു. ഏഴിന് വൈകീട്ട് 5.30 ന് എ.പി. കുരിയൻ സ്മാരക സി. എസ്.എ ഹാളിൽ കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് വിരമിച്ച അദ്ധ്യാപകൻ ഡോ. എൻ. അജയകുമാർ പുസ്തകം പരിചയപ്പെടുത്തും. സംസ്ഥാന വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ ഉദ്ഘാടനം ചെയ്യും. ആലുവാ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി. കെ.ഷാജി ചർച്ച നയിക്കും.