പറവൂർ: പറവൂർ ശ്രീനാരായണ ധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളായ സച്ചിതാനന്ദസ്വാമി, ഗുരുപ്രസാദ് സ്വാമി എന്നിവർക്ക് ഇന്ന് വൈകിട്ട് മൂന്നിന് പറവൂർ മുനിസിപ്പൽ പാർക്കിൽ സ്വീകരണം നൽകും. പറവൂരിലെത്തുന്ന സ്വാമിമാർക്ക് പറവൂർ രാകേഷ് തന്ത്രി പൂർണ്ണകുംഭം നൽകി സ്വീകരിക്കും. രമണി രാമകൃഷ്ണൻ ഭദ്രദീപം തെളിയിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.ജി. ശശിധരൻ അദ്ധ്യക്ഷത വഹിക്കും. വി.ആർ. സുനിൽകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സി.ഡി. ഉണ്ണികൃഷ്ണൻ, വി.എ. പ്രഭാവതി, എസ്. ശർമ്മ, ലൈജു പി. ഗോപാൽ, ബി. രാജീവ്, ഇ.കെ. ഭാഗ്യനാഥൻ, എം.കെ. സജീവൻ, അഡ്വ. കെ. മനോഹരൻ, എ.ആർ. പ്രകാശൻ എന്നിവർ സംസാരിക്കും.