കോതമംഗലം: കവളങ്ങാട് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ നവീകരിച്ച ഏഴാം നമ്പർ അങ്കണവാടി ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എം.എൽ.എ അങ്കണവാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, സി.ഡി.പി.ഓ പിങ്കി കെ. അഗസ്റ്റിൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസിയ ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു പടപ്പറമ്പത്ത്, ഉഷ വി.ആർ,ബിന്ദു എ.എസ്,സുമിയ്യ, സിജോ,എ.എം ഇബ്രാഹിം, അജാസ് നാസർ എന്നിവർ പങ്കെടുത്തു.