മുളന്തുരുത്തി:സയന്റിയ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി പുളിക്കമാലി ഗവ.ഹൈസ്കൂളിൽ കൊറോണ കോർണറും അതിജീവനത്തിന്റെ നാൾവഴികൾ ക്ലാസും സംഘടിപ്പിച്ചു. കൊവിഡ് മഹാമാരി കാലത്ത് ലോകം കടന്നുപോയ വഴികൾ ചിത്രങ്ങൾ വഴിയും മാസ്ക്, കൈ കഴുകൽ കേന്ദ്രം, സാനിറ്റൈസർ,ഫേസ് ഷീൽഡ്,ഓക്സി മീറ്റർ മുതലായ വിവിധ ഉപകരങ്ങൾ ഉൾപ്പെടുത്തിയും കൊറോണ കോർണർ ഒരുക്കി. ജെ.ആർ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ഡോ.രേഷ്മ സജി ഉദ്ഘാടനം ചെയ്തു.തുടർന്ന് അതിജീവനത്തിന്റെ നാൾ എന്ന ക്ലാസിനും നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് സുരേഷ് എ.എ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ജലജ കെ.എസ്,സ്റ്റാഫ് സെക്രട്ടറി മോഹനൻ പി.ടി,ജെ.ആർ.സി കോർഡിനേറ്റർ ജോളി സി.എ, ശാസ്ത്ര ക്ലബ്ബ് കോ ഓർഡിനേറ്റർ ശൈലജ.പി എന്നിവർ സംസാരിച്ചു. ശരീരം കോവിഡിനെ പ്രതിരോധിക്കുന്നത് എങ്ങനെയെന്ന് കാന്തം ഉപയോഗിച്ചുള്ള ലഘു പരീക്ഷണത്തിലൂടെ വിദ്യാർത്ഥി അയന വി.എം അവതരിപ്പിച്ചു.