
തൃക്കാക്കര: വിവിധ മേഖലകളിലെ മികച്ച തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് ഏർപെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. സെക്യൂരിറ്റി ഗാർഡ്,ചുമട്ടുതൊഴിലാളി,നിർമ്മാണ തൊഴിലാളി,ചെത്ത് തൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി,കയർ തൊഴിലാളി,കശുവണ്ടി തൊഴിലാളി,മോട്ടോർ തൊഴിലാളി തുടങ്ങി 17 മേഖലകളിലുള്ളവർക്ക് അവാർഡിന് അപേക്ഷിക്കാം. ഓരോ മേഖലയിൽ നിന്നും ഓരോ മികച്ച തൊഴിലാളിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും സമ്മാനിക്കും. മാർച്ച് ഏഴാണ് അവസാന തിയതി.www.lc.kerala.gov.in എന്ന ലിങ്കിലൂടെ ആണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 0484-2423110,8547655290.