കൊച്ചി: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 28,29 തീയതികളിലായി നടത്തുന്ന 48 മണിക്കൂർ ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായി. വി.പി. ജോർജ്, ടി.കെ. രമേശൻ, പി.ടി. പോൾ, എം.എം. രാജു, തോമസ് കണ്ണാടി, പി.എം. ഏലിയാസ്, ഷൈജു കേളന്തറ, ഏലിയാസ് കാരിപ്ര, സൈമൺ ഇടപ്പള്ളി, സൈബ താജുദ്ദീൻ, എ.എൽ. സക്കീർ ഹുസൈൻ, ലൈമി ദാസ് എന്നിവർ സംസാരിച്ചു.