കോട്ടപ്പടി: സെന്റ് ജോൺസ് സ്പെഷൽ സ്കൂൾ കോട്ടപ്പടിയുടെയും തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യത്യസ്തമായ കഴിവുകളുള്ള കുട്ടികളുടെ കുടുംബാംഗങ്ങൾക്കും അവരുടെ പുനരധിവാസ പ്രവർത്തനവുമായി ബന്ധപ്പെട്ടവർക്കും വേണ്ടി ഏകദിന ബോധവത്കരണ പരിപാടി നടത്തി.
കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി പരിപാടി ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ശ്രുതി, സിസ്റ്റർ സുമം , പി.ടി.എ പ്രസിഡന്റ് അഭിലാഷ് മുരളി. സിസ്റ്റർ മരിയാൻസ് എന്നിവർ സംസാരിച്ചു. ലെനി ഷെമി, റെജി ജോസഫ്, അഡ്വ.സിനി കെ ജോസ് (സിസ്റ്റർ ഹിമ ) തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.