ആലുവ: കേരള യുക്തിവാദി സംഘത്തിന്റെയും കുട്ടമശ്ശേരി യുവജന വായനശാലയുടെയും ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4.30ന് കുട്ടമശ്ശേരിയിൽ സഹോദരൻ അയ്യപ്പൻ അനുസ്മരണ സമ്മേളനം നടക്കും. കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് വി.വി. മൻമദൻ അദ്ധ്യക്ഷനാകും. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി സഹോദരൻ അനുസ്മരണം നടത്തും. സതിലാലു, ശൂരനാട് ഗോപൻ, എഴുപുന്ന ഗോപിനാഥ്, പി.വി. ജീവേഷ്, പി.ഇ. സുധാകരൻ, പി.ബി. ബാബുരാജ് എന്നിവർ സംസാരിക്കും.