തൃക്കാക്കര: കാക്കനാട് ഭാരത് മാതാ കോളേജിന് സമീപത്തുനിന്ന് കഴിഞ്ഞ ദിവസം മോഷണം പോയ ബൈക്ക് ഇന്നലെ ഉച്ചയോടെ കാക്കനാട് പടമുകൾ പെട്രോൾ പമ്പിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കൊരട്ടി ചിറങ്ങര സ്വദേശിയും ബി.എ വിദ്യാർത്ഥിയുമായ ജെറിൻ ജോയ് പെരേപ്പാടന്റെ രണ്ടര ലക്ഷം രൂപ വിലവരുന്ന ബുള്ളറ്റാണ് മോഷണം പോയത്. വൈദിക വിദ്യാർത്ഥികൂടിയായ ജെറിൻ ബൈക്ക് കോളേജിന് സമീപത്തെ റോഡിൽ നിറുത്തിയിട്ടിരിക്കുകയായിരുന്നു. സി.സി.ടി.വിയിൽ കുടുങ്ങിയ പ്രതിയുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു