പറവൂർ: ചെറിയപല്ലംതുരുത്ത് ശ്രീനാരായണ ഹിന്ദുമത ധർമ്മ പരിപാലനസഭ വടക്കേപ്പറമ്പ് മുത്തപ്പൻതറ ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് ഇന്ന് വൈകിട്ട് ഏഴിന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. രാവിലെ ആറരക്ക് മഹാഗണപതിഹോമം, പഞ്ചവിംശതി കലശാഭിഷേകം, വിശേഷാൽപൂജ, ഏഴരയ്ക്ക് കൊടിമരം മുറിക്കൽപുറപ്പാട്. നാളെ രാവിലെ നവകപഞ്ചാഗവ്യ കലശാഭിഷേകം, വൈകിട്ട് താലം സമർപ്പണം. 8ന് രാവിലെ കളകാഭിഷേകം, വൈകിട്ട് ഏഴിന് ഭഗവതിസേവ, ദേവികളം. മഹോത്സവദിനമായ 9ന് രാവിലെ ഒമ്പതിന് ശ്രീബലി, വൈകിട്ട് അഞ്ചിന് പകൽപ്പൂരം, രാത്രി എട്ടിന് ദീപക്കാഴ്ച്ച, വിളക്കിനെഴുന്നെള്ളിപ്പ് തുടർന്ന് പള്ളിനായാട്ട്. ആറാട്ട് മഹോത്സവദിനമായ 10ന് പുലർച്ചെ കണികാണിക്കൽ, വിശേഷാൽപൂജ, വൈകിട്ട് അഞ്ചരയ്ക്ക് ആറാട്ടുബലി, ആറാട്ട്പുറപ്പാട്, ഏരയ്ക്ക് ആറാട്ട് തിരിച്ചുവരവ്, രാത്രി വലിയകുരുതിക്ക് ശേഷം മഹോത്സവത്തിന് കൊടിയിറങ്ങും.