പറവൂർ: വടക്കേക്കര ധർമ്മോദയസംഘം കട്ടത്തുരുത്ത് വാലത്ത് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മഹോത്സവത്തിന് നാളെ (07) വൈകിട്ട് ഏഴിന് കൊടിയേറും. ക്ഷേത്രം തന്ത്രി കെ.കെ. അനിരുദ്ധൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. മഹോത്സവദിനങ്ങളിൽ രാവിലെ മഹാഗണപതിഹോമം, നവകം, പഞ്ചഗവ്യം, കലശാഭിഷേകം, വൈകിട്ട് ദീപക്കാഴ്ച, വിശേഷാൽപൂജ എന്നിവ നടക്കും.