kklm

കൂത്താട്ടുകുളം:പാമ്പാക്കുട പഞ്ചായത്തിലെ ചെട്ടിക്കണ്ടം കവലയിലെ ബസ് കാത്തിരിപ്പുകേന്ദ്രം പഞ്ചായത്തധികൃതർ പൊളിച്ചു നീക്കുന്നതിൽ പരിസരവാസികൾക്ക് കടുത്ത പ്രതിഷേധം. കരിങ്കൽത്തറയിൽ പണിത് കോൺക്രീറ്റ് ചെയ്ത് ടൈൽ വിരിച്ച വെയിറ്റിംഗ് ഷെഡാണ് പഞ്ചായത്തധികൃതർ പൊളിച്ചു കളയുന്നത്. വെയിറ്റിംഗ് ഷെഡിന് യാതൊരു തകരാറുമില്ല. ചില തത്പര കക്ഷികളുടെ സ്വാർത്ഥ താത്പര്യത്തിനു വേണ്ടി മാത്രമാണ് ഇത് പൊളിച്ചുമാറ്റുന്നത് .യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലാത്ത കെട്ടിടമാണ്. നീക്കം പഞ്ചായത്ത് ഫണ്ട് ദുർവിനിയോഗം ചെയ്യുന്നതിന്റെ ഭാഗമാണെന്നും അനാവശ്യമായി പണം ചെലവഴിക്കുകയാണെന്നും ആരോപിച്ച് എൻ. സി. പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. റോയ് ജോൺ കളക്ടർക്ക് പരാതി നൽകി.