കൂത്താട്ടുകുളം: 131-ാമത് കാക്കൂർ കാളവയൽ കാർഷികമേള മാർച്ച് 6 മുതൽ 10 വരെ നടക്കും. ഞായറാഴ്ച രാവിലെ 9.30ന് കാർഷികമേള നഗരിയിൽ ആഘോഷക്കമ്മിറ്റി ചെയർപേഴ്സൺ രമ മുരളീധരക്കൈമൾ പതാക ഉയർത്തുന്നതോടെ കാളവയലിന് തുടക്കമാകും. തിങ്കളാഴ്ച രാവിലെ 9.30 ന് അനൂപ് ജേക്കബ് എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലീസ് ഷാജൂ അദ്ധ്യക്ഷത വഹിക്കും. കൃഷി വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കിസാൻ മേള തിങ്കളാഴ്ച നടക്കും. പ്രദർശനശാലകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിക്കും.