m

കുറുപ്പംപടി: യുദ്ധസമയം മുതൽ മനസുകൊണ്ടും മറ്റ് സഹായങ്ങൾക്കൊണ്ടും ഒപ്പമുണ്ടായിരുന്ന എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കും സംഘത്തിനും നന്ദിപറഞ്ഞ്, യുക്രെയിനിൽനിന്ന് മടങ്ങിയെത്തിയ

പുല്ലുവഴി സ്വദേശി അനുഗ്രഹ് വർഗീസ്.

റഷ്യ -യുക്രെയിൻ യുദ്ധത്തെ തുടർന്ന് യുക്രെയിനിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികളെയും മറ്റുള്ളവരെയും ഇന്ത്യയിലെത്തിക്കുന്നതിനായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം. എൽ.എ ആരംഭിച്ച ഹെൽപ്പ് ഡസ്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്കുപോലും ഇതുവരെ വഴികാട്ടിയായിട്ടുണ്ട്.

1665 പേർക്കാണ് എം.എൽ.എയുടെ ടീം ഇതുവരെ സുരക്ഷിതത്വമൊരുക്കിയത്.

നയതന്ത്രജ്ഞൻ പി.കെ.ശ്രീനിവാസൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജോ.സെക്രട്ടറി ഡോ.പ്രിയങ്ക, ഐക്യരാഷ്ട്ര സംഘടനയിലെ സീനിയർ ഉദ്യോഗസ്ഥനും കോതമംഗലം സ്വദേശിയുമായ മനയാനിപ്പുറം സിറിൾ കുര്യൻ എന്നിവരോടൊപ്പം ദുരന്ത നിവാരണ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവും എം.എൽ.എയുടെ പി.എയുമായ ഡാമി പോൾ എന്നിവരാണ് എം.എൽ.എയുടെ ഹെൽപ്പ് ഡെസ്കിന് നേതൃത്വംകൊടുത്തത്.

രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ, മെമ്പർമാരായ ജോയി പൂണേലി, മാത്യൂസ് തരകൻ, കെ.വി.ജെയ്‌സൺ തുടങ്ങിയവർ എം.എൽ.എയോടൊപ്പം അനുഗ്രഹിന്റെ വീട്ടിൽ സന്ദർശനം നടത്തി.