കുറുപ്പംപടി : മുടക്കുഴ പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽനിന്ന് 17.5 ലക്ഷം രൂപ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കിയ അകനാട് ആലിൻചുവട് - കൊക്കാമറ്റം റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷോജ റോയി, നിഷ സന്ദീപ്, വൽസ വേലായുധൻ, അനാമിക ശിവൻ, പി.കെ. സത്യൻ, രാകേഷ്, പോൾസൺ, വിനോദ് ,സതീഷ് കുമാർ, പി.ഒ.ബെന്നി, എന്നിവർ പ്രസംഗിച്ചു.