sndp
എസ്.എൻ.ഡി.പി. ഹയർസെക്കന്ററി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ നഗരസഭ ചെയർമാൻ പി.പി. എൽദോസിനോടൊപ്പം

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പാസ്സിംഗ് ഔട്ട് പരേഡ് സ്‌കൂൾ മൈതാനിയിൽ സംഘടിപ്പിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് സല്യൂട്ട് സ്വീകരിച്ചു. മൂവാറ്റുപുഴ സി.ഐ സജീവ് അഭിസംബോധന ചെയ്ത് സംസാരിച്ചു. വാർഡ് കൗൺസിലർ ജിനു ആന്റണി, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൾ സിനി എം.എസ്, പി.ടി.എ പ്രസിഡന്റ് എൻ.സജീവൻ, ഹെഡ്മിസ്ട്രസ് വി.എസ്.ധന്യ എന്നിവർ ചടങ്ങിൽ സംസാരിച്ചു.