row

ഫോ​ർ​ട്ട് ​കൊ​ച്ചി​:​ ​ഫോ​ർ​ട്ട്കൊ​ച്ചി​-​ ​വൈ​പ്പി​ൻ​ ​റോ​-​റോ​ ​സ​ർ​വീ​സി​ലെ​ ​സേ​തു​സാ​ഗ​ർ​ 2​ ​ന്റെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ത്തു​വാ​ൻ​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​മൂ​ലം​ ​ന​ഗ​ര​സ​ഭ​യ്ക്ക് ​ക​ഴി​യാ​ത്ത​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​പ്ര​തീ​കാ​ത്മ​ക​ ​ബ​ക്ക​റ്റ് ​പി​രി​വ് ​ന​ട​ത്താ​ൻ​ ​പാ​സ​ഞ്ചേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​റോ​-​റോ​ ​വൈ​പ്പി​നി​ൽ​ ​മാ​റ്റി​കെ​ട്ടി​യി​രി​ക്കു​ന്ന​തി​ന്റെ​ 36​ ​ദി​വ​സ​മാ​യ​ ​നാ​ളെ​ ​രാ​വി​ലെ​ 10​ ​ന് ​ഫോ​ർ​ട്ട്കൊ​ച്ചി​ ​റോ​-​റോ​ ​ജെ​ട്ടി​ൽ​ ​പി​രി​വ് ​ന​ട​ത്തും.​ ​ആ​രു​ടെ​യും​ ​പ​ക്ക​ൽ​നി​ന്ന് ​സം​ഭാ​വ​ന​പ്പ​ണം​ ​പി​രി​ക്കാ​തെ​ ​യാ​ത്ര​ക്കാ​രു​ടെ​ ​പ്ര​തി​ഷേ​ധം​ ​ബ​ന്ധ​പ്പെ​ട്ട​വ​രെ​ ​അ​റി​യി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ​പ്ര​തി​ഷേ​ധ​ ​ബ​ക്ക​റ്റ് ​പി​രി​വെ​ന്ന് ​പാ​സ​ഞ്ചേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​ ​ജെ​യിം​സ് ​ത​റ​മേ​ൽ​ ​പ​റ​ഞ്ഞു.​ ​സ​ർ​വീ​സ് ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കാ​ൻ​ ​ന​ഗ​ര​സ​ഭ​ ​ത​യ്യാ​റാ​വ​ണ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​പ്ര​സി​ഡ​ന്റ്‌​ ​ഫ്രാ​ൻ​സി​സ് ​ച​മ്മ​ണി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​യോ​ഗ​ത്തി​ൽ​ ​സെ​ക്ര​ട്ട​റി​ ​ജെ​യിം​സ് ​ത​റ​മേ​ൽ,​ ​തോ​മ​സ് ​ജൂ​ഡ്,​ ​കെ.​ ​എ.​ ​മു​ജീ​ബ് ​റെ​ഹ്മാ​ൻ,​ ​എ.​ ​ജ​ലാ​ൽ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.