കൊച്ചി: കഥാപ്രസംഗ രംഗത്ത് ആറ് പതിറ്റാണ്ട് പിന്നിടുന്ന കലാകാരൻ കൊച്ചിൻ രാജന് ജന്മനാടായ കുമ്പളങ്ങിയുടെ ആദരം. നിരവധി ക്ഷേത്രങ്ങളിലും പൊതുവേദികളിലും കഥകൾ അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോഴും ദൂരദർശനിലും എ.ഐ.ആറിലും പ്രവർത്തിക്കുന്നുണ്ട്.

അദ്ദേഹത്തിനൊപ്പം ആലപ്പി സരസൻ, കെ.വി.സത്യൻ ഇടക്കൊച്ചി എന്നീ കലാകാരന്മാരെയും ആദരിക്കും. ഇന്ന് വൈകിട്ട് ആറിന് കെ.ജെ. മാക്‌സി എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. സബ് കളക്ടർ വൃന്ദാദേവി കൊച്ചിൻ രാജനെ ആദരിക്കും. സംഗീത സംവിധായകൻ റ്റി.എസ്. രാധാകൃഷ്ണൻ, അസി. കമ്മിഷണർ വി.ജി.രവീന്ദ്രനാഥ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീർ, ചലച്ചിത്ര താരം സാജൻ പള്ളുരുത്തി, സി.പി.എം നേതാവ് പി.എ. പീറ്റർ,​ ബാലനാരായണൻ,​ ഇടക്കൊച്ചി സലിംകുമാർ,​ വിപിൻ പള്ളൂരുത്തി,​ എറണാകുളം പൊന്നൻ എന്നിവർ പങ്കെടുക്കും.