നെടുമ്പാശേരി: അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഒഫ് ഇന്ത്യയുടെ മികച്ച ഏവിയേഷൻ കാറ്ററിംഗിനുള്ള പുരസ്‌കാരം കാസിനോ എയർ കാറ്ററേഴ്‌സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് (സി.എ.എഫ്.എസ്) നേടി. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയിൽ നിന്ന് സി.എ.എഫ്.എസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ വി.ബി. രാജൻ പുരസ്‌കാരം സ്വീകരിച്ചു. സഹമന്ത്രി വി.കെ. സിംഗ്, സിവിൽ ഏവിയേഷൻ സെക്രട്ടറി രാജീവ് ബൻസാൽ, ജോയിന്റ് സെക്രട്ടറി ആംബെർ ദുബെ, ഡയറക്ടർ ജനറൽ അരുൺ കുമാർ, എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ ചെയർമാൻ സഞ്ജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.