കൊച്ചി: ജില്ലയിൽ ഇന്നലെ 350പേർക്ക് കൂടി കൊവിഡ് ബാധിച്ചു. 456പേർ രോഗമുക്തി നേടി. 393പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 662പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,875ആണ്.
വാക്‌സിനേഷൻ ജില്ലയിൽ ഇതുവരെ
60,07,816 ഡോസ് വാക്‌സിനാണ് നൽകിയത്. 32,12,762 ആദ്യ ഡോസ് വാക്‌സിനും 26,94,803 സെക്കന്റ് ഡോസ് വാക്‌സിനും നൽകി.
ഇതിൽ 52,20,314ഡോസ് കൊവിഷീൽഡും 7,70,764ഡോസ് കൊവാക്‌സിനും 16738 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.
ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 1,00,251 ഡോസ് മുൻകരുതൽ ഡോസ് നൽകി.