കൊച്ചി: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ ദ്വിദിന ദേശീയ പണിമുടക്കിൽ എല്ലാ ജീവനക്കാരും അണിനിരക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കൺവൻഷൻ ആഹ്വാനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി എൻ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ടി.അജിത് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.ബി.ജയപ്രകാശ്, ടി.ആർ.സുനിൽ, ഇ.വി.ഷീല, പി.ഇ.ബേബി, കെ.എസ്.അജയകുമാർ, കെ.എ.ജയരാജ്, സി.പി.ഹരിദാസ്, ജില്ലാ സെക്രട്ടറി സി.പി.അനിൽ, ട്രഷറർ പി.എസ്.ഗോപാലൻ എന്നിവർ സംസാരിച്ചു.