കൊച്ചി: എൽ.ഐ.സി പോളിസി ഉടമകളുടെ സംസ്ഥാന സമരപ്രഖ്യാപന കൺവൻഷൻ വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി പി.ആർ മുരളീധരൻ അദ്ധ്യക്ഷനായി. എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി ടി.ജെ. മാർട്ടിൻ സംസാരിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി ചെയർമാനും പി.ആർ മുരളീധരൻ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. 13ന് എറണാകുളം ടൗൺഹാളിലാണ് സമരപ്രഖ്യാപന കൺവൻഷൻ.