കൊച്ചി: ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം വർക്കിംഗ് വിമെൻ സംയുക്ത ട്രേഡ് യൂണിയൻ സമിതി കലൂരിൽ ചുവരെഴുതി. ടി.ബി.മിനി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ദീപ കെ.രാജൻ, എ.ഐ.ടി.യു.സി വർക്കിംഗ് വിമെൻ ജില്ലാ കൺവീനർ സജിനി തമ്പി, ലൈമി ദാസ്, പി.എസ്.ഫാരിഷ, എ.പി.ലൗലി, പ്രേമ രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.