കളമശേരി: സംസ്ഥാന സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കളമശേരി ഈസ്റ്റ് യൂണിറ്റ് സമ്മേളനം ഇടപ്പള്ളി എ.കെ.ജി.ഗ്രന്ഥശാല ഹാളിൽ ബ്ലോക്ക് പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഡോ.കെ. എൻ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു . കെ. ജഗദമ്മ , ഒ. വി ഉണ്ണിക്കൃഷ്ണൻ, വി. സി ആന്റണി, എം. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഒ.വി. ഉണ്ണിക്കൃഷ്ണൻ (പ്രസിഡന്റ്), എം. എസ്. ഗീത, പി.എ. മണി (വൈസ് പ്രസിഡന്റ്, വി.സി. ആന്റണി (സെക്രട്ടറി), കെ.ഡി. ഫ്രാൻസിസ്, ഡോ.ആർ.കെ. ജയശ്രീ (ജോയിന്റ് സെക്രട്ടറി), എ.എം. നാസർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.