കൊച്ചി: ഭാരതീയ ജനൗഷധി പരിയോജനയുടെ ആഭിമുഖ്യത്തിൽ ജനൗഷധി മഹോത്സവം ആചരിച്ചു. അമൃതാ ടവറിൽ നടന്ന ചടങ്ങ് കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം ട്രസ്റ്റി സി.ജി. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനമാണ് നരേന്ദ്രമോദി സർക്കാർ കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജനൗഷധി വാരാചരണ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ മേജർ ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സേവന പ്രവർത്തകരായ ഹാരിസ് അബൂബക്കർ, പൊന്നപ്പൻ , ഡോ. അനൂപ്, ജിജി ജേക്കബ്, എ.എൻ . സജീവൻ എന്നിവരെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എസ്. ഫൈസൽ പൊന്നാട അണിയിച്ച് ആദരിച്ചു. സന്ധ്യാ മനോജ് നന്ദിപറഞ്ഞു.