കൊച്ചി: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി. അഞ്ച് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.