കോലഞ്ചേരി: കോലഞ്ചേരി അക്ഷയകേന്ദ്രത്തിൽ ആധാർ സംബന്ധിച്ച സേവനങ്ങൾ നിലച്ചിട്ട് രണ്ടു മാസത്തിലേറെയായി. ഇത് ഗുണഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാന്നു. ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്ന മെഷീൻ തകരാറിലെന്നാണ് നടത്തിപ്പുകാർ നൽകുന്ന വിശദീകരണം. ദൂരെസ്ഥലങ്ങളിൽ നിന്നും ജോലിയിൽ അവധിയെടുത്തും മറ്റും എത്തുമ്പോഴാണ് സേവനമില്ലെന്നറിയുന്നത്.
പഴന്തോട്ടം, പട്ടിമറ്റം, വലമ്പൂർ അക്ഷയ കേന്ദ്രങ്ങളിൽ മാത്രമാണ് നിലവിൽ സേവനം ലഭ്യമായിട്ടുള്ളത്. മറ്റ് സ്ഥലങ്ങളിൽ നിന്നെല്ലാം ആധാർ സേവനത്തിനായി കോലഞ്ചേരിയിലാണ് എത്തുന്നത്. എത്രയും വേഗം ആധാർ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെട്ടു.