കോലഞ്ചേരി: കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് മുത്തൂറ്റ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് ജീവിതശൈലി വൃക്കരോഗ നിർണ്ണയ ക്യാമ്പ് നടത്തി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.കെ. മനോജ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കെ. മിനി റാം, ജീമോൻ കടയിരുപ്പ്, ഹെഡ്മിസ്ട്രസ് വി. ജ്യോതി, ടി. ബിജോ ജോസഫ്, അതുൽ വേണുഗോപാൽ, അന്ന പി. സജി തുടങ്ങിയവർ സംസാരിച്ചു.