കിഴക്കമ്പലം: ലോക വനിതാ ദിനത്തോടനുബന്ധിച്ച് നാളെ പഴങ്ങനാട് സമരി​റ്റൻ ഹാർട്ട് ഇൻസ്റ്റി​റ്റ്യൂട്ട് 60 വയസ് കഴിഞ്ഞ വനിതകൾക്കായി സൗജന്യ ഹൃദ്റോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നു. ആദ്യം ബുക്കു ചെയ്യുന്ന 50 പേർക്ക് കാർഡിയോളജി ഡോക്ടറുടെ പരിശോധന, ബി.പി. ബി.എം.ഐ, ഇ.സി.ജി. ബ്ലഡ് ഷുഗർ തുടങ്ങിയവ സൗജന്യമായിരിക്കും. വിവരങ്ങൾക്ക്: 0484 2738500.