കോലഞ്ചേരി: കാണിനാട് അയ്യൻകുഴി മഹാശാസ്താ ക്ഷേത്രത്തിൽ രോഹിണി മഹോത്സവം 8 മുതൽ 10 വരെ നടക്കും. നാളെ രാവിലെ പ്രഭാതപൂജകളും അഭിഷേകവും. വൈകിട്ട് 6.30ന് സോപാനസംഗീതം. ബുധനാഴ്ച രാവിലെ 7.30ന് സമ്പൂർണ നാരായണീയ ജപാരാധന, വൈകിട്ട് ദീപാരാധനയ്ക്കുശേഷം നാമാർച്ചന. വ്യാഴാഴ്ച രാവിലെ രാവിലെ നവകം, കലശാഭിഷേകം, വൈകിട്ട് 4ന് പകൽപ്പൂരം, 6.45ന് സംഗീതാർച്ചന, 7.45ന് അന്നദാനം, രാത്രി 9ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും