
കൊച്ചി: എൻജിനീയറിംഗ് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരെ നവസംരഭകരാക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ പുതുതായി അനുവദിച്ച 23 സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകളിൽ ഒൻപതും എറണാകുളം ജില്ലയിലെ കോളേജുകളിൽ. സ്റ്റാർട്ടപ്പ് മിഷന്റെ ആദ്യത്തെ ഗവേഷണ ഇൻകുബേഷൻ പദ്ധതി കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയ്ക്കും അനുവദിച്ചു.
കോളേജുകളിൽ പ്രവർത്തിക്കുന്ന ഇന്നവേഷൻ ആൻഡ് ഓൻട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററുകളിൽ (ഐ.ഇ.ഡി.സി) ഇൻകുബേറ്ററുകൾ ആരംഭിക്കാനാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ അനുമതി നൽകിയത്.
കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള കൂടുതൽ അക്കാഡമിക് ഇൻകുബേറ്ററുകൾ ഇതിലൂടെ നിലവിൽവരും. അതിവേഗത്തിൽ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ സജ്ജമാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമ്പത്തിക സ്ഥാപനങ്ങൾ, വ്യവസായങ്ങൾ മുതലായവയുമായി ദൃഢമായ ബന്ധം സ്ഥാപിക്കാൻ കഴിയും. നിയമം, സാമ്പത്തികം, സാങ്കേതികം, ബൗദ്ധിക സ്വത്തവകാശം മുതലായ കാര്യങ്ങളിൽ സ്റ്റാർട്ടപ്പുകൾക്ക് വിദദ്ധോപദേശം ലഭ്യമാക്കാനും ഇൻകുബേറ്ററുകൾ വഴി സാധിക്കും.
കേരള സ്റ്റാർട്ടപ്പ് മിഷൻ അംഗീകരിച്ച മൂന്നുവർഷം പരിചയമുള്ള ഐ.ഇ.ഡി.സികളെയാണ് ഇൻകുബേറ്ററുകൾക്കായി തിരഞ്ഞെടുത്തത്. 2000 ചതുരശ്രയടി സ്ഥലം ഇൻകുബേറ്ററുകൾക്കായി മാത്രമായി ഒരുക്കണം.
 എറണാകുളത്തെ കോളേജുകൾ
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്)
എറണാകുളം സെന്റ് ആൽബർട്‌സ് കോളേജ്
കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി
കളമശ്ശേരി ആൽബേർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി
അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി
ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി
പുത്തൻകുരിശ് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് സയൻസ് കാക്കനാട് രാജഗിരി സ്‌കൂൾ ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി
കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗ്
 മറ്റു കോളേജുകൾ
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഒഫ് എൻജിനീയറിംഗ്
തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എൻജിനീയറിംഗ് കോളേജ്
ഏറ്റുമാനൂർ മംഗളം കോളേജ് ഒഫ് എൻജിനീയറിംഗ്
തിരുവനന്തപുരം മാർ ബസേലിയസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി
തിരുവനന്തപുരം മരിയൻ എൻജിനീയറിംഗ് കോളേജ്
നെടുമങ്ങാട് മോഹൻദാസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി
കൊടകര സഹൃദയ കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി കോട്ടയം പത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജ് ഒഫ് എൻജിനീയറിംഗ്
കൂറ്റനാട് ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മൻറ് ആൻഡ് ടെക്‌നോളജി
പാലാ സെന്റ് ജോസഫ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി
തിരുവനന്തപുരം നരുവാംമൂട് ട്രിനിറ്റി കോളേജ് ഒഫ് എൻജിനീയറിംഗ് പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക് കോളേജ്
തിരുവനന്തപുരം ലൂർദ്‌സ് മാതാ കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി
അരീക്കോട് സുലാമുസ്ലാം സയൻസ് കോളേജ്
 നവസംരംഭകരുടെ നൂതനാശയങ്ങൾക്ക് അതിവേഗത്തിൽ വാണിജ്യസാദ്ധ്യത ലഭ്യമാക്കുകയും ഗവേഷണ സംവിധാനം വിപുലീകരിക്കുകയുമാണ് പുതിയ ഇൻകുബേറ്ററുകളിലൂടെ ലക്ഷ്യമിടുന്നത്."
കേരള സ്റ്റാർട്ടപ്പ് മിഷൻ