കളമശേരി: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസും ആസ്റ്റർ മെഡിസിറ്റിയും ഏലൂർ നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച കൊവിഡാനന്തര സൗജന്യ മെഡിക്കൽ ക്യാമ്പ് ഏലൂർ നഗരസഭ ചെയർമാൻ എ. ഡി.സുജിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ.ഷെറീഫ്, രാജഗിരി സോഷ്യൽ സയൻസ് കോളേജ് വിദ്യാർത്ഥി ആമോസ്, പ്രൈമറി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ
ഡോ.വിക്ടർ ജോസഫ് കൊറയ, വികസനകാര്യ ചെയർമാൻ ടി.എം.ഷെനിൻ, ആസ്റ്റർ മെഡിസിറ്റി എക്സിക്യൂട്ടീവ് കമ്മ്യൂണിറ്റി കണക്ട് പ്രവീൺ നാരായൺ, രാജഗിരി കോളേജ് ഫാക്കൽറ്റി കോഡിനേറ്റർ ഡോ.നൈസിൽ റോമസ് തോമസ്, നഗരസഭ വിദ്യാഭ്യാസ ചെയർമാൻ പി.ബി. രാജേഷ് എന്നിവർ സംസാരിച്ചു.