ആലുവ: 99 -മാത് സർവ്വമത സമ്മേളനവും ശിവരാത്രി ആഘോഷവും വിജയകരമാക്കിയ വോളണ്ടിയർമാർക്കുള്ള സ്നേഹവിരുന്ന് ആലുവ അദ്വൈതാശ്രമത്തിൽ നടന്നു. സമ്മേളനത്തിൽ ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അദ്ധ്യക്ഷത വഹിച്ചു. അദ്വൈതാശ്രമം മേൽശാന്തി പി.കെ. ജയന്തൻ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, അദ്വൈതാശ്രമം ഭക്തജനസമിതി കൺവീനർ എം.വി. മനോഹരൻ, ഗുരുധർമ്മ പ്രചാരണസഭ കേന്ദ്ര സമിതി അംഗം പി.എസ്. സിനീഷ്, വനിതാസംഘം ആലുവ യൂണിയൻ വൈസ് പ്രസിഡന്റ് ഷിജി രാജേഷ്, സോമകുമാർ, ജഗൽകുമാർ, ഡി.ആർ. ബാബു, സദാനന്ദൻ പെരുമ്പാവൂർ എന്നിവർ സംസാരിച്ചു.