ആലുവ: സാമൂഹ്യപരിഷ്കർത്താവും എസ്.എൻ.ഡി.പി യോഗം നേതാവുമായിരുന്ന സഹോദരൻ അയ്യപ്പന്റെ ഓർമ്മദിനം ആലുവ ശ്രീനാരായണ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. തോട്ടുമുഖം ശ്രീനാരായണ ഗിരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ച നടത്തി. യോഗത്തിൽ എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീനാരായണ ക്ളബ് സെക്രട്ടറി കെ.എൻ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ദേശം പുറയാർ ശാഖ സെക്രട്ടറി പൊന്നമ്മ കുമാരൻ, വനിത സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ഷിജി രാജേഷ്, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി അംഗം രാജേഷ് ഊരക്കാട്, സിന്ധു ഷാജി എന്നിവർ സംസാരിച്ചു.