കളമശേരി: മഞ്ഞുമ്മൽ മരിയൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ളയ്ക്ക് മഞ്ഞുമ്മൽ ബാങ്ക് കവലയിൽ സ്വീകരണം നൽകി. ഏലൂർ നഗരസഭ ചെയർമാൻ എ.ഡി.സുജിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. മരിയൻ ഗ്രൂപ്പിന്റെ ഉപഹാരം മഞ്ഞുമ്മൽ പള്ളിവികാരി ഫാ. ടൈറ്റസ് കാരിക്കശ്ശേരി നൽകി. മരിയൻ ഗ്രൂപ്പ് പ്രസിഡന്റ് പോൾ മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു.