കുറുപ്പംപടി: കുറുപ്പംപടി -കൂട്ടിക്കൽ റോഡ് ടെൻഡർ വിളിച്ചെങ്കിലും പണി നടക്കുവാൻ കഴിയാതെ കോൺട്രാക്റ്റർ. സർക്കാരിന്റെ നുറുദിന കർമ്മ പരിപാടിയോടനുബന്ധിച്ച് മാത്രമേ റോഡുകളുടെ പണി തുടങ്ങാവൂ എന്ന നിർദ്ദേശമുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ യാത്രക്കാർ ദുരിതത്തിലാണ്.
എത്രയും വേഗം പണി തുടങ്ങുവാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസ് കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കും. 9-ാം തീയതി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് കുറുപ്പംപടി പള്ളിക്കവലയിൽ ധർണ്ണ നടത്തുവാൻ തീരുമാനിച്ചു. യോഗം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.പി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ദേവസ്സി .ഒ., പോൾ ഉതുപ്പ് ,ബേസിൽ പോൾ, പി.പി.അവറാച്ചാൻ ,റോയി വർഗീസ്, ജോഷി തോമസ്, കെ.കെ.മാത്തുകുഞ്ഞ് ,ജോബി മാത്യു.എൽദോ ചെറിയാൻ, എന്നിവർ പ്രസംഗിച്ചു.