ആലുവ: ഭിന്നശേഷി സൗഹൃദ ജില്ലയായി എറണാകുളത്തെ മാറ്റിയെടുക്കാനായി തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്ത്വത്തോടെ ജില്ലാപഞ്ചായത്ത് നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷികലോത്സവം 'മിന്നും താരകങ്ങൾ 2122' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി. രവിന്ദ്രൻ, യേശൂദാസ് പറപ്പിള്ളി, പഞ്ചായത്ത് സ്ഥിരം സമതി അദ്ധ്യക്ഷന്മാരായ കെ.എം. മുഹമ്മദ് അൻവർ, ഓമന ശിവശങ്കരൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സ്ഥിരം സമതി അദ്ധ്യക്ഷ ട്രീസ മോളി, ബ്ളോക്ക് പഞ്ചായത്ത് അംഗം ആർ. രാമചന്ദ്രൻ, പി.എ. സിയാദ്, ആർ. പ്രിജിത, ബേബി സരോജം, ലിജിഷ, ഉഷദാസൻ, ആർ. മീര, കെ.ഇ. നസീമ, എം.കെ. രാജേന്ദ്രൻ, രശ്മി, കെ.എ. അബ്ദുൾ അസിസ് എന്നിവർ പങ്കെടുത്തു. പദ്ധതി വർഷം 35 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ട്. ജില്ലാ - ബ്ലോക്ക് പഞ്ചായത്ത് സഹകരണത്തോടെ ഭിന്നശേഷികാരായ 126 കുട്ടികൾക്കായി 29,46,150 രൂപ സ്‌കോളർഷിപ്പായി വിതരണം ചെയ്തു. കലോത്സവ വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു.