മരട്: കാൽ നൂറ്റാണ്ടിലേറെ നീണ്ട അയിനിത്തോട് നവീകരണ ശ്രമങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. 34 ലക്ഷം രൂപ ചെലവാക്കി നിർമിച്ച ഇരു കലുങ്കുകളും കെ. ബാബു എം.എൽ.എ നാടിനു സമർപ്പിച്ചു. ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൺ രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ഡി. രാജേഷ്, മിനി ഷാജി, ടി.എസ്. ചന്ദ്രകലാധരൻ, അജിത നന്ദകുമാർ, ബെൻഷാദ് നടുവിലവീട് എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ സി.വി. സന്തോഷ്, സീമ ചന്ദ്രൻ, റിനി തോമസ്, മോളി ഡെന്നി, പത്മപ്രിയ വിനോദ്, ബിനോയ് ജോസഫ്, ബേബി പോൾ, ജെയ്നി പീറ്റർ, ശോഭാ ചന്ദ്രൻ, രേണുക ശിവദാസ്, മുനിസിപ്പൽ എൻജിനീയർ ബിജു, കോൺട്രാക്ടർ വർഗ്ഗീസ്, ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ്സൺ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അയിനിത്തോട് കലുങ്കുകളുടെയും സംരക്ഷണ ഭിത്തി നിർമ്മാണത്തിനുമായി 64 ലക്ഷം രൂപയാണ് വകയിരിത്തിയിട്ടുള്ളത്.