കളമശേരി: ഏലൂർ നഗരസഭാ വാർഡുകളിൽ സൗജന്യ കുടിവെള്ളത്തിന് അപേക്ഷിക്കുന്ന കുടുംബങ്ങളോട് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആവശ്യപ്പെടുന്ന വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ നിലപാടിൽ സി.പി.ഐ പ്രതിഷേധിച്ചു. വാർഡുകളിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യ കുടിവെള്ളം അനുവദിക്കണമെന്ന് ഏലൂർ മേത്താനം ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ കളമശേരി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.പി. കരീം ഉദ്ഘാടനം ചെയ്തു.