ആലുവ: ആലുവ അദ്വൈതാശ്രമം സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ധർമ്മചൈതന്യയെ എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖ ആദരിച്ചു. ശാഖ സെക്രട്ടറി കെ.ഡി. സജീവൻ പൊന്നാടയണിയിച്ചു. ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ്‌ ഡി. വേണു കമ്മിറ്റി അംഗങ്ങൾ രമേശൻ, എ.ആർ. അരുൺ, ശശി, രാധാകൃഷ്ണൻ, ബിന്ദു ശിവപ്രസാദ്, ലീല ശശി, എന്നിവർ പങ്കെടുത്തു.