
തൃക്കാക്കര: ബാലസംഘം ജില്ലാതല യുദ്ധവിരുദ്ധ കാമ്പയിൻ ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഖിൽ ബിജു കാക്കനാട് തെങ്ങോട് ഗവ.ഹൈസ്ക്കൂളിൽ ഉദ്ഘാടനം ചെയ്തു. യുദ്ധവിരുദ്ധ പ്രതിഞ്ജയും സഡാക്കോ കൊക്കുകളെ പറത്തിയും സമാധാനസന്ദേശങ്ങൾ ചുമർചിത്രങ്ങളായും ചടങ്ങളിൽ സംഘടിപ്പിച്ചു. സിപി.എം തൃക്കാക്കര ഏരിയാ സെക്രട്ടറി എ.ജി ഉദയകുമാർ മുഖ്യപ്രഭാഷണം നടത്തി. പി.വി.ശ്രീനിജൻ എം.എൽ.എ യുദ്ധവിരുദ്ധ സന്ദേശം നൽകി. ബാലസംഘം ജില്ലാ ജോ.സെക്രട്ടറി ഹഫീസ് നൗഷാദ് അദ്ധ്യക്ഷനായി. സി.എൻ.അപ്പുക്കുട്ടൻ, അരവിന്ദ്, അശോക് കുമാർ, എം.പി മുരളി, എൻ.കെ പ്രദീപ്, കെ.ടി എൽദോ തുടങ്ങിയവർ സംസാരിച്ചു.