ആലുവ: റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറയുടെ 59-ാം മരുന്ന് പെട്ടി ആലുവ നജാത്ത് ഹോസ്പിറ്റലിന്റെ മുമ്പിൽ ഡോ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. കോറ പ്രസിഡന്റ് പി.എ. ഹംസാക്കോയ അദ്ധ്യക്ഷത വഹിച്ചു. ഫോർട്ട് കൊച്ചി പാലിയേറ്റീവ് കെയറിലേക്കുള്ള മരുന്നുകൾ ഡോ. ടോണി ഫെർണാണ്ടസിൽ നിന്നും ആസിഫ് അലി കോമു ഏറ്റുവാങ്ങി. സെക്രട്ടറി കെ. ജയപ്രകാശ്, ജോസി പി. ആൻഡ്രൂസ്, ഡോ. സജിത്ത്, ഡോ. റിയാദ്, ഡോ. ഹിജാസ്, അഡ്മിനിസ്‌ട്രേറ്റർ അബ്ദുൽ കരീം, അബ്ദുൽ ഹമീദ്, സാബു ഡേവിഡ്, ഷംസു വേളകാതല എന്നിവർ സംബന്ധിച്ചു.