തൃക്കാക്കര: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്‌ തോമസ് അനുശോചിച്ചു. രാഷ്ട്രീയത്തിലെ സൗമ്യസാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തിന്റെ വേർപാട് കേരളത്തിലെ സാമൂഹ്യ സാംസ്‌കാരികരംഗത്ത് വലിയ നഷ്ടമാണെന്നും ഉല്ലാസ് തോമസ് പറഞ്ഞു.