pic
ഗ്രേസി

കവളങ്ങാട്: ഭർത്താവുമൊത്ത് റോഡിലൂടെ നടന്നുപോകവേ കാറിടിച്ച് വീട്ടമ്മ മരിച്ചു. തലക്കോട് നെല്ലാംകുഴിയിൽ പൗലോസിന്റെ ഭാര്യ ഗ്രേസിയാണ് (56) മരണമടഞ്ഞടത്. ശനിയാഴ്ച രാത്രി ഏഴരയോടെ സമീപത്തുള്ള തറവാട്ടുവീട്ടിലെ കുടുംബപ്രാർത്ഥന കഴിഞ്ഞ് ഭർത്താവുമൊത്ത് സ്വന്തം വീട്ടിലേക്ക് കൊച്ചി- ധനുഷ് കോടി ദേശീയ പാതയിലൂടെ നടന്നു പോകുമ്പോൾ അടിമാലി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഭർത്താവ് പൗലോസ് അല്പം മുന്നിൽ നടന്നിരുന്നതിനാൽ അപകടത്തിൽനിന്ന് രക്ഷപെട്ടു. ഇടിച്ചുവീഴ്ത്തിയ കാറിൽ ഗ്രേസിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണമടഞ്ഞു. മക്കൾ: ബെന്നറ്റ്, ബിബിൻ. മരുമകൾ: അനു.